Sunday, February 10, 2013

നല്ല തീരുമാനം


കുറെക്കാലമായി ആഗ്രഹിച്ചതുപോലെ ഡാലാസിലും രണ്ടു കുര്‍ബ്ബാന തുടങ്ങി. അതുകൊണ്ട് ഉച്ചകഴിഞ്ഞ് ജോലിയുള്ളവര്‍ക്ക് വലിയ അനുഗ്രഹമായി. ജനത്തിന്റെ സാന്നിദ്ധ്യം രാവിലെ എട്ടുമണിക്ക് തന്നെ തുടങ്ങിയതിനാല്‍ , മഹാ ഭൂരിപക്ഷം ജനങ്ങള്‍ക്കും നേരത്തെ കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നതാണ് താല്പര്യമെന്നു മനസിലായി. ശൌര്യാ മാക്കല്‌ അച്ചനു നന്ദി

Monday, January 14, 2013

ഇപ്പോള്‍ കത്തിച്ചവരോന്നും കാണില്ല രൂപതയെ താങ്ങാന്‍.

എന്‍റെ ബുദ്ധിയില്ലയ്മയില്‌ തോന്നുന്ന ഒരു കാര്യം പറയട്ടെ. ഇവിടെ മാര്‍ അങ്ങാടിയത്ത് തന്‍റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുക .

 ഈ ബഹളം വയ്ക്കുന്ന ബുദ്ധിയുള്ള കനാനായക്കാര്‍ തങ്ങളുടെ പള്ളി കോട്ടയം രൂപതയുടെ കീഴില്‍ വേണമെന്ന് പറയുമ്പോള്‍ വിട്ടുകൊടുക്കുക .

 പിന്നെ വരുന്ന കേസും , മാനഹാനിയും , മാനനഷ്ട്ടവും കൊടുക്കാന്‍ ഈ ബുദ്ധിയുണ്ടെന്ന് കരുതുന്ന ക്നാനയക്കാര്‍ കുറഞ്ഞപക്ഷം ഇന്ത്യക്ക് പുറത്തെങ്കിലും വിയര്‍ക്കും.

 ഇവരൊന്നും അങ്ങനെയോരവസരത്തില്‍ കോട്ടയം രൂപതയെ സഹായിക്കില്ലെന്നും അറിയുക .

 അഭയ കേസിന് പിരിക്കുന്നതുപോലെ ,  ഇതെല്ലാം സാധാരണ ജനം തന്നെ കൊടുക്കണം .പേര് ,വിദ്യാഭ്യാസ ഫണ്ടെന്നോ, ചാരിറ്റി ഫണ്ടെന്നോ , കെട്ടിട ഫണ്ടെന്നോ ഒക്കെയായിരിക്കും എന്ന് മാത്രം.

അന്ന് ഇപ്പോള്‍ കത്തിച്ചവരോന്നും കാണില്ല രൂപതയെ താങ്ങാന്‍.

Thursday, January 10, 2013

മറ്റൊരു കല്യാണക്കുറി വിശേഷം.


ഡാളസിലെ ക്നാനയപ്പള്ളിയിലെ ഒരു അപ്പന് ,മകനെ പെണ്ണ് കെട്ടിക്കാന്‍ ഭൂതി . ചെറുക്കന്‍ RN ആണ് ജോലിയോ കൌണ്ടി ആശുപത്രിയിലും. കാര്യം പറഞ്ഞപ്പോള്‍ ചെക്കന്‍ പറഞ്ഞു എനിക്ക് കല്ല്യാണം വേണ്ടാ . പിറ്റേ ആഴ്ച ഒരു സ്പാനീഷ് യുവതിയും രണ്ടുകുട്ടികളുമായി വന്നു കൂടെ താമസം തുടങ്ങി ..കുറ്റം പറയരുതല്ലോ , പെണ്ണ് നേരത്തെ ഇയാള്‍ ജോലിചെയ്തിരുന്ന ഡയാലിസിസ് കേന്ദ്രത്തില്‍ തന്നെ ജോലി ചെയ്തിരുന്നതാണ്. രണ്ടു മുറിയുള്ള അപ്പാര്ട്ടു മെന്റില്‍ ആറ് പേര്‍ക്ക് പറ്റില്ലെന്ന് പറഞ്ഞു മൂന്നു മുറികളുള്ള സ്ഥലത്തേക്ക് താമസം.
ആര്‍ക്കും അധികം അറിയില്ലാത്തതുകൊണ്ട്
രഹസ്യമായിതന്നെ കാര്യങ്ങള്‍ നീങ്ങി. എന്നാല്‍ പാത്രം മാറി ചോരുണ്ടെക്കം എന്നുകരുതി നാട്ടില്‍ പോയീ ഒരു ചിന്നവീടിനു ശ്രമം തുടങ്ങി . അതിനായി ഒരു ഇരയെ കണ്ടു വെച്ചിട്ട് ദാല്ലസില്‍ കല്യാണം വിളിച്ചു ചൊല്ലി . കുരിക്കായി
Fr ജോസഫ് ശൌരിയമാക്കലെ സമീപിച്ചപ്പോള്‍ . കെട്ടുന്ന പെണ്ണിന്റെ ജാതിയെചൊല്ലി , ഗര്ലണ്ടിലെ ജോജിയച്ചന്റെ അടുത്തേക്കയച്ചു . കഥയൊന്നും അറിയാത്ത ജോജിയച്ചന്‍ കുറിയും കൊടുത്ത് .
--പാവം അച്ചന്മാരുണ്ടോ കുഞ്ഞുങ്ങളുടെ ലീലാവിലാസങ്ങള്‍ അറിയുന്നു. --
ഏതായാലും തക്കസമയം അറിയിച്ചതുകൊണ്ടു നാട്ടില്‍ ഒരു പെണ്ണ് രക്ഷപെട്ടു . എങ്കിലും ഇവന്‍ അടുത്ത ഇരക്കായി ചൂണ്ടയെറിയുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത് . ഇവനോക്കെക്കാരണം ബാക്കിയുള്ളവന്‍ ഒരു കല്യാണക്കുരിക്കു ചെല്ലുമ്പോള്‍ എന്തെല്ലാം അന്വഷണം നേരിടണം? കക്ഷിയുടെ സുഹൃത്തും ചാമ വെക്കും കാലയിലെ നേര്സുപുത്രനും , ഡാലസ് പള്ളിയിലെ കപ്യാരും,സര്‍വോപരി തരികിടയും കൂട്ടുകാരും ഇവന് ചൂട്ടു കാണിച്ചു എന്നറിയാന്‍ കഴിഞ്ഞു .

ഇവിടെ ഡാലസില്‍ ഉള്ളത്

അത് ന്യായം . ഈ പണക്കൊതിയന്മാര്‍ക്ക്. ദ്രവ്യാഗ്രഹികള്‍ക്ക് , മാതൃകയാക്കാവുന്ന ഒരച്ചനാണ് , ഇവിടെ ഡാലസില്‍ ഉള്ളത് . തന്റെ ശമ്പലത്തിനെ , 33% ഇന്നും പള്ളിക്ക് നല്‍കുന്ന , മാതൃകാ വൈദീകന്‌. പണത്തോടുള്ള ആര്‍ത്തിയില്ലാത്തതുകൊണ്ട് തന്നെ എല്ലാവരോടും ഒരേപോലെ ഇടപെഴുകാന്‍ പറ്റുന്നു.

റോമന്‍ കത്തോലിക്കാസഭ എന്തുകൊണ്ട് ബൈബിളിനെ വെറുക്കുന്നു?

റോമന്‍ കത്തോലിക്കാസഭ എന്തുകൊണ്ട് ബൈബിളിനെ വെറുക്കുന്നു? പള്ളിയില്‍ പ്രതിഷ്ടിച്ചിരിക്കുന്ന ക്രിസ്തുവും ബൈബിളിലെ ക്രിസ്തുവും രണ്ടു വ്യത്യസ്ത വ്യക്തികളാണ്. സഭയ്ക്ക് പുറമേ രക്ഷയില്ലാ, സഭയുടെ അടിസ്ഥാന തത്വങ്ങളില്‍ വിശ്വസിച്ചില്ലെങ്കില്‍ നിത്യരക്ഷ നഷ്ടപ്പെടുമെന്നൊക്കെ പഴയകാലങ്ങളില്‍ വേദപാഠക്ലാസ്സുകളില്‍ പഠിച്ചിട്ടുണ്ട്. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് രക്ഷയുടെ കവാടം തുറക്കുമെന്ന് പുതിയ നിയമവും പഠിപ്പിക്കുന്നു. ഉപദേശി പഠിപ്പിക്കുമ്പോള്‍ രക്ഷ യേശുവില്‍ക്കൂടി മാത്രമെന്നും പഠിപ്പിക്കും.

ഒരുതരം ഹിസ്റ്റീരിയാ പുരോഹിതരും പാസ്റ്ററും ഭക്തജനങ്ങളുടെ മനസ്സില്‍ നിറച്ചിട്ടുണ്ട്. ഗംഗയില്‍ ചാരം ഒഴുക്കിയെങ്കിലും ഗീതയും ബൈബിളും വായിച്ചുകൊണ്ടിരുന്ന ഗാന്ധിജി ഇന്നും പുരോഹിതന്റെ നരകക്കൂട്ടില്‍തന്നെ. കത്തോലിക്കാസഭയുടെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്നവരുടെ പാപങ്ങള്‍ ക്ഷമിക്കും. കൂദാശകള്‍ മുടങ്ങാതെ സ്വീകരിക്കണം, പള്ളിയുടെ അംഗത്വം വേണം. പണം കൊടുത്തുകൊണ്ടിരിക്കണം. എന്നാല്‍, ബൈബിളിളിലെ ക്രിസ്തു പഠിപ്പിക്കുന്നത്‌ ദൈവം പാപങ്ങളെ പൊറുക്കുന്നതു ക്രിസ്തുവില്‌ക്കൂടി മാത്രം. ആരെ വിശ്വസിക്കണം? അള്‍ത്താരയിലെ പുരോഹിതന്റെ ക്രിസ്തുവിനെയോ, വചനത്തിലുള്ള ക്രിസ്തുവിനെയോ?

മാർപാപ്പാക്കു തെറ്റാവരം ഉണ്ടെന്നു കത്തോലിക്കാസഭ പറയും. എന്നാല്‍ നസറത്തില്‍ ക്രിസ്തു പഠിപ്പിച്ചത് പൂര്‍ണ്ണനായവന്‍ പിതാവ് മാത്രം. യേശു പൂർണ്ണനെന്നു പറഞ്ഞിട്ടില്ല. പൂർണ്ണനെങ്കില്‌ എന്തിനു പിതാവിനെ വിളിച്ചു. യേശു ദുഃഖങ്ങള്‍ പിതാവിനോട് പങ്കിട്ടു. യേശുവിനുപോലും ലഭിക്കാത്ത തെറ്റാവരം ഭൂമിയിലെ മനുഷ്യനായ മാര്‌പാപ്പാക്കും പുരൊഹിതനുമോ?

വചനങ്ങള്‍ സഭയ്ക്ക് മാത്രമേ വ്യാഖ്യാനിക്കുവാന്‍ പാടുള്ളൂ എന്ന് സഭ പഠിപ്പിക്കുന്നു. പരിശുദ്ധ ആത്മാവിനെ സഭയുടെ കന്നുകാലിക്കൂട്ടില്‍ കെട്ടിയിട്ടിരിക്കുന്നുവെന്നും സംശയിക്കുന്നു. വട്ടോളി, വചനം ഉറക്കെ പറയുമ്പോള്‍ പരിശുദ്ധ ആത്മാവ് കയറു പൊട്ടിച്ചു അവിടെ എത്തും. ധ്യാനഗുരുക്കള്‍ വയലിലെ വിത്തുകാളകളെപ്പോലെയാണ്. വിതക്കാതെയും കൊയ്യാതെയും പരിശുദ്ധ ആത്മാവിനെകൊണ്ട് വിളവുകള്‍ പത്തു മേനിയായി വിളയിക്കുന്നതിന്റെവീതം പറ്റുവാന്‍ ഇപ്പോള്‍ കാഞ്ഞിരപ്പള്ളി കശാപ്പു തിരുമേനിവരെയുണ്ട്.


സൂര്യന്റെ ആകൃതിയില്‍ കുർബാനയിലെ വട്ടത്തിലുള്ള അപ്പം ബാബിലോണിയായിലെ സൂര്യഭഗവാനാണ്. ബൈബിളിലെ ക്രിസ്തുവല്ല. ഈ സൂര്യഭഗവാന്റെ ബിംബം നസറത്തില്‌നിന്നുമെത്തിയതല്ല. കുര്‍ബാന സ്വീകരിച്ചാല്‍ പാപത്തില്‍നിന്ന് അകന്നു ജീവിക്കാമെന്നും സഭ പഠിപ്പിക്കുന്നു. കുര്‍ബാന സ്വീകരിക്കാതെ ക്രിസ്തുവില്‍ സ്നേഹം അര്‍പ്പിച്ചു പരിശുദ്ധ ഹൃദയത്തോടെ ജീവിക്കുന്നവരും സഭയുടെ വീക്ഷണത്തില്‍ പാപികളാണ്.

തിരുഹൃദയ മാതാവെന്നു പറഞ്ഞാല്‍ അര്‍ത്ഥമെന്താണെന്നും സ്വതന്ത്ര ചിന്തകന്‍ വിവരിച്ചിട്ടില്ല. മാതാവിന്റെ ഹൃദയം, രൂപങ്ങളിലും പടങ്ങളിലുംപുറത്തു പിടിപ്പിച്ചിരിക്കുന്നതിന്റെ അര്‍ഥം മനസിലാകുന്നില്ല. പുറത്തു ഹൃദയമുള്ള ഒരു മനുഷ്യനും ഭൂമിയില്‍ ഉണ്ടായിട്ടില്ല.

ബൈബിള്‍ മുഴുവന്‍ ചികഞ്ഞാല്‍ ഒരു മാര്‍പാപ്പയെ കാണുവാന്‍ സാധിക്കുകയില്ല. ഒരു പുരോഹിതന്‍ സഭയില്‍ ഉണ്ടായിരുന്നതായും കാണുന്നില്ല. പൌരാഹിത്യം ക്രിസ്തുവില്‌ക്കൂടി യഥാര്‍ഥ ക്രിസ്ത്യാനിയുടെ
ഹൃദയത്തിനുള്ളിലെന്നല്ലേ കൂടുതല്‍ യുക്തി. (I Pet. 2:5). ഇന്ന് ലോകത്തുള്ള പുരോഹിതര്‍ വചനത്തിനു വിപരീതമാണ്. ‍വചനം വായിക്കുന്നത് നിരോധിച്ചതിനും പിന്നില്‍ പൌരാഹിത്യത്തെപ്പറ്റി ബൈബിള്‍ നിശബ്ദമായിരിക്കുന്നതുകൊണ്ടാണ്. വാസ്തവത്തില്‍ ബൈബിള്‍ പൗരാഹിത്യത്തിനെതിരായുള്ള ഒരു വിപ്ലവ പുസ്തകമാണ്. ചുങ്കക്കാരന്‍ മത്തായിവരെ ഇവരെ വിലകുറച്ചു കാണിച്ചിരിക്കുന്നു. ഭൂമിയിലെ പിതാവെന്നു വിളിക്കണംപോലും.(Matthew 23:9). ബൈബിളിലെ മത്തായി ഇവർക്കിട്ടു ശരിക്കും പാര വെച്ചിട്ടുണ്ട്. അതുകൊണ്ടാണ് പുരോഹിതര്‍ ലോകമായ ലോകമെല്ലാം സര്‍ക്കാരിനു നികുതി കൊടുക്കാതെ ചുങ്കവും വെട്ടിച്ചു നടക്കുന്നത്. ദൈവത്തിനും മനുഷ്യനുമിടയില്‍ യേശുമാത്രം മദ്ധ്യസ്ഥനെന്നു പഠിപ്പിച്ചാല്‍ (I Tim. 2:5) പുരോഹിതന്റെ വയറ്റില്‍പിഴപ്പെന്നു ഭ്രാന്തരായ ഉപദേശികളും ചിന്തിക്കുകയില്ല.

കടപ്പാട് ജോസഫ് മാത്യൂ

Monday, December 10, 2012

ക്നാനായ ഡാലസ്

മലയാളംമോ ഇംഗ്ലീഷോ കൂട്ടി വായിക്കാനറിയാത്ത കുറെ എമ്പോക്കിക്കള്‍ ,അവിടെ ദാല്ലസിലും തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്നൂ . കപ്യാര്‍ തോമസും ,കാലുവാരിയും സര്‍വോപരി വിവരദോഷി സണ്ണിയും, ഇന്നലത്തെ മഴയത്ത് കുരുത്ത , ജാനകാനും ഒക്കെയയാല്‍ എങ്ങിനിരിക്കും?